നൂൽപ്പുഴയിൽ കോളറ: ഒരാൾ മരിച്ചു. 10 പേർ ചികിത്സയിൽ. കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

നൂൽപ്പുഴയിൽ കോളറ: ഒരാൾ മരിച്ചു. 10 പേർ ചികിത്സയിൽ.  കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.
Aug 22, 2024 08:25 AM | By PointViews Editr


സുൽത്താൻബത്തേരി: വയനാട്ടിലെ നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ കണ്ടാനംകുന്ന് ഉന്നതിയിൽ കോളറ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ ഇന്ന് (ഓഗസ്റ്റ് 22) മുതൽ പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കണ്ടെയിൻമെന്റ് സോൺ പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ ഡി. ആർ മേഘശ്രീ ഉത്തരവിട്ടു.

രോഗ സമ്പർക്കമുള്ള സാഹചര്യത്തിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ തിരുവണ്ണൂർ, ലക്ഷംവീട്, കണ്ടാനംകുന്ന് ഉന്നതികളും ഉന്നതികളുടെ 500 മീറ്റർ ചുറ്റളവിലുമാണ് കണ്ടെയിൻമെൻ്റ് സോൺ പ്രഖ്യാപിച്ചത്. ദുരന്ത നിവാരണ നിയമം 2005- ലെ 34 (എം) വകുപ്പ് പ്രകാരം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. പ്രദേശങ്ങളിലേക്കുള്ള പ്രവേശനം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കും. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) നിർദ്ദേശ പ്രകാരമുള്ള നിയന്ത്രണങ്ങൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ട‌ർ അറിയിച്ചു.

നൂൽപ്പുഴ പഞ്ചായത്തിൽ കോളറ ബാധിച്ച് വീട്ടമ്മ മരിച്ചു. താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള 22കാരന് കോളറ സ്ഥിരീകരിച്ചു.

അതിസാരത്തെത്തുടർന്ന് നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ തോട്ടാമൂല കുണ്ടാണംകുന്ന് പണിയ നഗറിലെ പത്തുപേരെയാണ് സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുത്.

കുണ്ടാണംകുന്ന് നഗറിൽ വിജില(29)യാണ് കോളറബാധിച്ച് ഞായറാഴ്‌ച മരിച്ചത്. അതിസാരത്തെത്തുടർന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇവർ മരണപ്പെടുകയായിരുന്നു. രമേശനാണ് മരിച്ച വിജിലയുടെ ഭർത്താവ്. പത്തിലും ആറിലും പഠിക്കുന്ന രണ്ടുകുട്ടികൾ ഇവർക്കുണ്ട്.


ചൊവ്വ, ബുധൻ ദിവസങ്ങളിൽ പത്തുപേരാണ് പ്രദേശത്തുനിന്ന് അതിസാരംബാധിച്ച് ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്. രണ്ടിനും ആറിനുമിടയിൽ പ്രായമുള്ള ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും, ഏഴുസ്ത്രീകളും ഒരു പുരുഷനുമാണ് ചികിത്സയിലുള്ളത്. എല്ലാവരെയും ഐസൊലേഷൻ വാർഡിലാക്കിയിരിക്കുകയാണ്. നിലവിൽ ചികിത്സയിലുള്ളവരുടെ

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നൂൽപ്പുഴ പഞ്ചായത്തിൽ ബുധനാഴ്ച സർവകക്ഷിയോഗംചേർന്നു. എല്ലാവാർഡുകളിലും ജാഗ്രതാനിർദേശംനൽകി. നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കുണ്ടാണംകുന്ന് നഗറിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ളസ്രോതസുകൾ ക്ലോറിനേഷൻ ചെയ്യുകയും പ്രതിരോധമരുന്നുകൾ ആളുകൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

Cholera in Nulpuzha: One died. 10 people are under treatment. Declared as containment zone.

Related Stories
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്,  സത്യം പറഞ്ഞ് അയ്യപ്പദാസ്.

Nov 17, 2024 08:24 AM

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ് അയ്യപ്പദാസ്.

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ്...

Read More >>
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
Top Stories